ഇ^പോസ്: ബിൽ നൽകാത്ത റേഷൻ വ്യാപാരികൾക്കെതിരെ കർശനനടപടി

ഇ-പോസ്: ബിൽ നൽകാത്ത റേഷൻ വ്യാപാരികൾക്കെതിരെ കർശനനടപടി കൊല്ലം: കൊട്ടാരക്കര താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് റേഷൻ വാങ്ങുമ്പോൾ ഇ--പോസ് മെഷീനിൽനിന്നുള്ള കാഷ് ബിൽ നൽകാൻ വിസ്സമ്മതിക്കുന്ന വ്യാപാരികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശനനടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. കാഷ് ബിൽ സപ്ലൈ ഓഫിസിൽ സമർപ്പിക്കാനെന്ന പേരിൽ ചില റേഷൻ വ്യാപാരികൾ കാർഡുടമക്ക് ബിൽ നൽകാതെ വാങ്ങിവെക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇങ്ങനെയൊരു നിർദേശം റേഷൻ വ്യാപാരികൾക്ക് സപ്ലൈ ഓഫിസിൽനിന്ന് നൽകിയിട്ടില്ല. കാഷ് ബിൽ പൂർണമായും ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. ബിൽ നൽകാതിരിക്കുക, ‎ഇ--പോസ് യന്ത്രത്തി​െൻറ ശബ്ദം കുറച്ചുവെക്കുക, ഭാഷ ഇംഗ്ലീഷ് ആക്കുക, ബിൽ പുറത്തേക്ക് വരാത്തവിധം യന്ത്രത്തിൽ പ്രതിബന്ധം സൃഷ്ടിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ താലൂക്ക് സപ്ലൈ ഓഫിസിലെ 2454769 നമ്പറിലോ കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള റേഷനിങ് ഇൻസ്പെക്ടർമാരുടെ മൊബൈൽ നമ്പറുകളിലോ അറിയിക്കണം. ഓരോ റേഷൻ കാർഡുടമക്കും അവരവർ വാങ്ങിയ റേഷൻ സാധനങ്ങളുടെ വിശദാംശങ്ങൾ epos.kerala.gov.in/beneficiary details സൈറ്റിൽ റേഷൻ കാർഡ് നമ്പർ നൽകിയാൽ അറിയാനാവുമെന്നും സപ്ലൈ ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.