മേയ്​ദിന റാലിയിൽ 10,000 തൊഴിലാളികളെ പ​െങ്കടുപ്പിക്കും

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളിദിനമായ മേയ് ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സംയുക്ത റാലിയിൽ എ.െഎ.ടി.യു.സി 10,000 പേരെ പെങ്കടുപ്പിക്കാൻ തീരുമാനിച്ചു. എ.െഎ.ടി.യു.സി ജില്ലാ കൗൺസിൽ അംഗങ്ങളുടെയും മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗം എ.െഎ.ടി.യു.സി സംസ്ഥാന നേതാവും സി.പി.െഎ ജില്ലാ സെക്രട്ടറിയുമായ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് സർക്കാറി​െൻറ കാലം മുതൽ സമരങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന നരേന്ദ്ര മോദി സർക്കാറി​െൻറ നയങ്ങൾക്കെതിരെ മേയ്ദിനത്തിൽ മുഴുവൻ തൊഴിലാളികളെയും മേയ്ദിന റാലിയിൽ പെങ്കടുപ്പിക്കണമെന്ന് ജി.ആർ. അനിൽ പറഞ്ഞു. ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.