പൊതുജനം​ ശംഖുംമുഖം സന്ദർശനം ഒഴിവാക്കണം

തിരുവനന്തപുരം: രണ്ടു ദിവസത്തേക്ക് പൊതുജനങ്ങളും വിനോദസഞ്ചാരികളും ശംഖുംമുഖം കടപ്പുറം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അഭ്യർഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് വരെ ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെത്തുടർന്നാണിത്. കടപ്പുറത്തേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെയും കലക്‌ടർ ചുമതലപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.