നവീകരിച്ച്​ കുളമാക്കി; വലിയതുറ കടല്‍പ്പാലം നാശോന്മുഖം ലത്തി​െൻറ കരയുമായുള്ള ബന്ധം പൂര്‍ണമായും വേര്‍പെട്ടു

വലിയതുറ: കടല്‍പ്പാലത്തി​െൻറ കരയുമായുള്ള ബന്ധം പൂര്‍ണമായും വേര്‍പെട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയതുറ കടല്‍പ്പാലമാണ് ബുധനാഴ്ചത്തെ കടല്‍ കയറ്റത്തില്‍ തകർച്ചയിലായത്. വലിയതുറ ഇരുമ്പു പാലത്തില്‍ 1947 നവംബര്‍ 23ന് 'എസ്.എസ്.പണ്ഡിറ്റ്' എന്ന ചരക്കു കപ്പല്‍ ഇടിച്ച് തകര്‍ന്നിരുന്നു. തുടര്‍ന്ന്, പാലത്തിന് പകരമായി 1956 ഒക്ടോബറില്‍ ഒരുകോടി 10 ലക്ഷം ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും നിർമിച്ച ചരിത്രസ്മാരകമായ കടല്‍പ്പാലമാണ് അധികൃതരുടെ അനാസ്ഥ കാരണം കരയുമായുള്ള ബന്ധം വേര്‍പെട്ട് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ഒരാഴ്ചയായി തുടരുന്ന ശക്തമായ കടല്‍കയറ്റത്തില്‍ പാലത്തി​െൻറ അടിഭാഗത്തെ മണ്ണ് പൂര്‍ണമായും കടല്‍ എടുത്തതോടെയാണ് പാലത്തി​െൻറ കരയുമായുള്ള ബന്ധം വേര്‍പെട്ടത്. കഴിഞ്ഞ വര്‍ഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കടലാക്രമണത്തിൽ പാലത്തി​െൻറ ഒരുവശം തകര്‍ന്നത്. ഇത് കാര്യമായെടുക്കുന്നതിൽ അധികൃതര്‍ കാണിച്ച അലംഭാവമാണ് പാലം കരയില്‍നിന്ന് പൂര്‍ണമായും വേര്‍പെടാൻ കാരണം. പാലത്തി​െൻറ കരയുമായുളള ബന്ധം വേര്‍പെട്ടതറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ക്കേ കടല്‍പ്പാലം കാണാനും സെല്‍ഫി എടുക്കാനും സന്ദര്‍ശകരുടെ തിരക്കായിരുന്നു. വേര്‍പെട്ട പാലത്തിന് സമീപത്തുനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാര്‍ പാലത്തിന് മുന്‍വശത്ത് കയര്‍കെട്ടി തടഞ്ഞു. സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് നിരവധിപേര്‍ പാലത്തി​െൻറ സമീപത്തേക്ക് കടക്കാന്‍ ശ്രമിച്ചത് തര്‍ക്കങ്ങള്‍ക്കിടയാക്കി. തീരത്തേക്ക് ശക്തമായി അടിച്ചുകയറുന്ന കടല്‍ പാലത്തി​െൻറ അടിഭാഗത്തു നിന്നും മണ്ണ് എടുത്തുപോകുകയാണ്. ഇവിടേക്കാണ് പലരും സെക്യൂരിറ്റിക്കാരുടെ വിലക്ക് ലംഘിച്ച് കടന്നു ചെല്ലുന്നതും സെല്‍ഫി എടുക്കുന്നതും. പാലം തകര്‍ന്ന ഭാഗത്തേക്ക് പോകുന്നവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സെക്യൂരിറ്റിക്കാര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും പൊലീസുകാര്‍ എത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് അപകടസ്ഥലത്തേക്ക് പോകുന്നവരെ തടഞ്ഞത്. ഇതിനിടെ പ്രദേശവാസികളായ ചിലര്‍ വിലക്ക് ലംഘിച്ച് പാലത്തി​െൻറ അവസാന ഭാഗത്തെത്തി ചൂണ്ടയിടല്‍ ആരംഭിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.