കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്യണം- ^കോടിയേരി

കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്യണം- -കോടിയേരി തിരുവനന്തപുരം: ആദിവാസികൾക്ക‌് ജീവിത വികാസത്തിന് ഉതകുന്ന രീതിയിൽ വനാവകാശ നിയമം ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന‌് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. 'മാറ്റുവിൻ വന ചട്ടങ്ങളേ' മുദ്രാവാക്യമുയർത്തി ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വനംവകുപ്പ‌് ആസ്ഥാനത്ത് നടത്തിയ ഉപരോധസമരം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈവശാവകാശത്തിനു പുറമേ താമസിക്കുന്ന ഭൂമിക്ക‌് പട്ടയവും ആദിവാസികൾക്ക‌് ആവശ്യമാണ‌്. പട്ടയം ലഭിക്കുന്നതിനുള്ള ഭേദഗതികൾ നടപ്പാക്കണം. നിലവിലെ നിയമം അനുസരിച്ച‌് 2005 ഡിസംബർ 13ന‌് മുമ്പ‌് ഭൂമിയിൽ പ്രവേശിച്ചവർക്ക‌് മാത്രമേ കൈവശാവകാശത്തിന‌് അർഹതയുള്ളൂ. അത‌് 2018 വരെ താമസിക്കുന്നവർക്ക‌് എന്നാക്കി തിരുത്തണമെന്നും കോടിയേരി പറഞ്ഞു. ആദിവാസികൾക്കെതിരെ വനംവകുപ്പ‌് എടുത്തിട്ടുള്ള മുഴുവൻ കള്ളക്കേസുകളും ഒഴിവാക്കുക, വനംവകുപ്പിൽ വരുന്ന താൽക്കാലിക, ആദിവാസി വാച്ചർമാരെ പിരിച്ചുവിടുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, കൈവശാവകാശം നൽകിയ ഭൂമിക്ക‌് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് ഉപരോധം സംഘടിപ്പിച്ചത‌്. ജില്ലയിലെ വിവിധ സെറ്റിൽമ​െൻറുകളിൽനിന്ന് ആയിരത്തോളം ആദിവാസികൾ രാവിലെ 6.30 മുതൽ വനംവകുപ്പ‌് ആസ്ഥാനത്തി​െൻറ എല്ലാ ഗേറ്റുകളും ഉപരോധിച്ചു. സമ്മേളനത്തിൽ എ.കെ.എ‌സ‌് ജില്ലാ പ്രസിഡൻറ് ജി. അപ്പുക്കുട്ടൻ കാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഒ.ആർ. കേളു എം.എൽ.എ, സെക്രട്ടറി ഇ.എ. ശങ്കരൻ, സംസ്ഥാന ട്രഷറർ ബി. വിദ്യാധരൻ കാണി, ജില്ലാ സെക്രട്ടറി സുരേഷ‌്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിച്ചു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ചിണ്ടക്കിയിലെ മധുവി​െൻറ അമ്മ മല്ലി, സഹോദരിമാരായ ചന്ദ്രിക, സരസു, അവരുടെ ഭർത്താക്കന്മാരായ ചിണ്ടൻ, മുരുകൻ എന്നിവരും സമരത്തിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.