മോദി ഭരണത്തിൽ ജനം കഴിയുന്നത്​ ഭീതിയോടെ^ പി. ചിദംബരം

മോദി ഭരണത്തിൽ ജനം കഴിയുന്നത് ഭീതിയോടെ- പി. ചിദംബരം * ജനമോചനയാത്രക്ക് ഉജ്ജ്വല സമാപനം തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണത്തിൽ പേടിച്ചരണ്ടാണ് ജനം കഴിയുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ദലിതരും മുസ്ലിംകളും സ്ത്രീകളും കുട്ടികളും ആദിവാസികളും കർഷകരും തുടങ്ങി മുഴുവൻ ജനവിഭാഗവും ഭീതിയോടെ ജീവിക്കുന്ന ഇത്തരമൊരു സ്ഥിതി രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിച്ച ജനമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീതിയോടെ ജീവിക്കുന്ന ജനവിഭാഗം പരസ്പരം സംശയേത്താടെയാണ് പെരുമാറുന്നത്. മതവിഭാഗങ്ങൾ തമ്മിൽ നിലനിന്ന സാഹോദര്യം നഷ്ടപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും അടിച്ചമർത്തുകയാണ് കേന്ദ്രസർക്കാർ. എല്ലാ അധികാരവും കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് മോദിയുടെ നീക്കം. സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചത് ഇതി​െൻറ തുടക്കമാണ്. വന്‍കിടക്കാര്‍ക്കുവേണ്ടി രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇവിടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. മോദി സര്‍ക്കാര്‍ അവസാനവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭയരഹിതരായി ജീവിക്കാന്‍ പുതിയ ഇന്ത്യയെ വീണ്ടും കെണ്ടത്തേണ്ടിയിരിക്കുന്നു. ഇതിനാണ് അടുത്ത തെരഞ്ഞെടുപ്പിൽ നാം നിലകൊള്ളേണ്ടതെന്നും ചിദംബരം കൂട്ടിച്ചേർത്തു. ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് എന്‍. പിതാംബരക്കുറുപ്പ്, മണ്‍വിള രാധാകൃഷ്ണന്‍, ജോസഫ് വാഴയ്ക്കന്‍, ബാബുപ്രസാദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, എം.എല്‍.എമാരായ കെ.സി. ജോസഫ്, വി.ഡി. സതീശന്‍, വി.എസ്. ശിവകുമാര്‍, എം. വിൻസ​െൻറ്, കെ.എസ്. ശബരീനാഥന്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സജീവ് ജോസഫ്, കെ.പി. അനില്‍കുമാര്‍, ആര്‍. വത്സലന്‍, പി.എ. സലീം, ഐ.കെ. രാജു, ജോണ്‍സണ്‍ എബ്രഹാം, കെ. സുധാകരന്‍, ബെന്നി ബഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ.സി. അബു, മണക്കാട് സുരേഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് തുടങ്ങിയവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.