സംഘ്​പരിവാർ അജണ്ടകൾക്കെതിരെ പ്രതിരോധനിര ഉയരണം ^പെരുമാൾ മുരുകൻ

സംഘ്പരിവാർ അജണ്ടകൾക്കെതിരെ പ്രതിരോധനിര ഉയരണം -പെരുമാൾ മുരുകൻ കൊല്ലം: കല, സാഹിത്യം എന്നിവെയ അടിയാളേൻറതും സവര്‍ണേൻറതുമായി വിഭജിക്കുന്ന കേന്ദ്ര ഭരണകൂട-സംഘ്പരിവാർ അജണ്ടകള്‍ക്കെതിരെ പ്രതിരോധനിര ഉയര്‍ന്നുവരണമെന്ന് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. സി.പി.ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയാള​െൻറ കലയെയും സാഹിത്യത്തെയും ഭരണകൂടം ഭയക്കുകയാണ്. അധികാരത്തി​െൻറ ശക്തി ഉപയോഗിച്ച് അടിസ്ഥാന വര്‍ഗത്തി​െൻറ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ത​െൻറ സാഹിത്യകൃതിക്കെതിരെ വര്‍ഗീയശക്തികള്‍ പടവാളെടുത്തപ്പോള്‍ പിന്തുണയുമായെത്തിയത് രാജ്യത്തെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റുകാരുമായിരുന്നു. സാഹിത്യരചന നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന കൈയേറ്റങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകമായിട്ടാണ്. സാഹിത്യത്തെ ദ്രാവിഡേൻറതെന്നും സവർണേൻറതുമെന്ന് വേര്‍തിരിക്കുന്നതിലൂടെ രാജ്യത്ത് ഫാഷിസ്റ്റ് അജണ്ട തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, സംവിധായകന്‍ വി.സി. അഭിലാഷ് എന്നിവരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊന്നാടയണിയിച്ചാദരിച്ചു. സംവിധായകന്‍ വിനയന്‍, വള്ളിക്കാവ് മോഹന്‍ദാസ്, ആര്‍.എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.