ഓഖി ദുരിതാശ്വാസനിധി: കെ.സി.ബി.സി അഞ്ചുകോടി സമാഹരിച്ചു

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി ഓഖി ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ സമാഹരിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്ക രൂപതകളിലെ സാമൂഹികക്ഷേമവിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ കെ.സി.ബി.സിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്മ​െൻറ് (ജെ.പി.ഡി) കമീഷന് തുക കൈമാറി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സർക്കാറി​െൻറയും മറ്റ് സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തിയും അവയോട് സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികൾക്ക് സഹായമെത്തിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.