റോഡ് വെട്ടിക്കുഴിച്ച് കലുങ്ക് നിർമാണം; ബദൽ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധം

പേയാട്: ബദൽ സംവിധാനമൊരുക്കാതെ റോഡ് നിർമിക്കാൻ റോഡ്‌ വെട്ടിക്കുഴിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വിളപ്പിൽശാല ആശുപത്രിക്ക് സമീപം അണാത്തുകുഴിയിലാണ് മണ്ണുമാന്തി ഉപയോഗിച്ച് രാത്രിയിൽ പത്തടിയോളം വിസ്തൃതിയിൽ റോഡ് മുറിച്ചുമാറ്റിയത്. പ്രതിേഷധവുമായി റോഡിന് ഇരുവശത്തും യാത്രക്കാരും നാട്ടുകാരും എത്തിയതോടെ കുഴി മണ്ണിട്ടുമൂടി കരാറുകാരൻ തടിതപ്പി. വിളപ്പിൽശാലയിൽനിന്ന് കരുവിലാഞ്ചിയിലേക്കുള്ള പഞ്ചായത്ത് റോഡാണിത്. അണാത്തുകുഴി തോട് റോഡിനടിയിൽ സ്ഥാപിച്ചിരുന്ന വലിയ മൺ പൈപ്പിലൂടെയാണ് ഒഴുകിയിരുന്നത്. ഈ പൈപ്പ് മണ്ണുമൂടി അടഞ്ഞതോടെ നീരൊഴുക്ക് നിലച്ചിരുന്നു. തോടി​െൻറ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ പഞ്ചായത്ത് ഇവിടെ കലുങ്ക് നിർമിക്കാൻ തീരുമാനിച്ചു. തുടർന്ന് ബുധനാഴ്ച ജെ.സി.ബി ഉപയോഗിച്ച് റോഡി​െൻറ ഒരുവശം തോണ്ടവെ അടിത്തട്ടിൽ പാറ കണ്ടെത്തി. പാറ പൊട്ടിച്ച് കലുങ്ക് കെട്ടാനാണ് റോഡ് മുറിച്ചത്. എന്നാൽ, മുന്നറിയിപ്പുകൾ നൽകാതെ റോഡ് തകർത്തതോടെ രാത്രിയിൽ ജോലി കഴിഞ്ഞെത്തിയവർ മറുവശത്തെത്താനാവാതെ ബുദ്ധിമുട്ടിലായി. ജനങ്ങളുടെ പ്രതിക്ഷേധം ശക്തമായതോടെ കുഴിച്ച ഭാഗത്ത് മണ്ണിട്ട് മൂടി കാൽനടക്കാർക്ക് പോകാനുള്ള സംവിധാനമൊരുക്കി. വ്യാഴാഴ്ച പകൽ ബദൽ മാർഗങ്ങൾ ഒരുക്കിയശേഷം നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.