പൂങ്കോട് ഗെയിംസ്: ചിത്രരചനോത്സവം സംഘടിപ്പിച്ചു

ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൂങ്കോട് ഗെയിംസി​െൻറ മുന്നോടിയായി വടക്കേവിള അക്ഷരത്തുമ്പികള്‍ കാമ്പസില്‍ കുട്ടികൾക്ക് ചിത്ര രചനോത്സവം സംഘടിപ്പിച്ചു. ചലച്ചിത്ര കലാസംവിധായകനും ചിത്രകാരനും ശില്‍പിയുമായ ആര്‍ട്ടിസ്റ്റ് ഷിബുരാജ് ഉദ്ഘാടനം ചെയ്തു. നിരന്തര തപസ്യയാണ് ലക്ഷ്യത്തിലെത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നരുവാമൂട് എസ്.ഐ പ്രസാദ് പുസ്തകദിന സന്ദേശം നല്‍കി. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും പൂങ്കോട് ഗെയിംസ് ചെയര്‍മാനുമായ എസ്. വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. അക്ഷരത്തുമ്പികള്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശാന്ത് കേരളീയം, അഡ്മിനിസ്ട്രേറ്റര്‍ ബീന പ്രശാന്ത്, മാധ്യമ പ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം, നീതു, വിധു എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.