എറണാകുളം ജില്ലാ പഞ്ചായത്തിന്​ പുരസ്​കാരം നിഷേധിച്ച നടപടി​ അന്വേഷിക്കണം ^രമേശ്​ ചെന്നിത്തല

എറണാകുളം ജില്ലാ പഞ്ചായത്തിന് പുരസ്കാരം നിഷേധിച്ച നടപടി അന്വേഷിക്കണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: പഞ്ചായത്തീരാജ് കാൽ നൂറ്റാണ്ട് ആഘോഷ പരിപാടികളുടെ ഭാഗമായി 2017-18ൽ പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നിശ്ചയിച്ചപ്പോൾ അതിൽനിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിനെ ഒഴിവാക്കിയ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാർച്ച് 31നുള്ളിൽ പദ്ധതി വിഹിതം ചെലവഴിച്ച് ഒന്നാംസ്ഥാനത്ത് എത്തിയത് എറണാകുളം ജില്ലാ പഞ്ചായത്താണ്. തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ വെബ്സൈറ്റിൽ അത് വ്യക്തമാണ്. എന്നാൽ, 84.93 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച എറണാകുളം ജില്ലാ പഞ്ചായത്തിനെ തഴഞ്ഞ് 79.56 ശതമാനം ചെലവഴിച്ച് നാലാം സ്ഥാനത്ത് വന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ് പുരസ്കാരം നൽകിയത്. ഇത്തരം രാഷ്ട്രീയ പക്ഷാപാതിത്വങ്ങൾ ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്നും തദ്ദേശ സ്വയംഭരണ മന്ത്രി ഇതിനെക്കുറിച്ച് അേന്വഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.