വലിയതുറ കടല്‍പ്പാലവും ഫീല്‍ഡ് റിസര്‍ച് കെട്ടിടവും തകർച്ചയുടെ വക്കിൽ

വലിയതുറ: കടല്‍കയറ്റത്തില്‍ വലിയതുറ കടല്‍പ്പാലവും കടലി​െൻറ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി സ്ഥാപിച്ച നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി‍​െൻറ ഫീല്‍ഡ് റിസര്‍ച് കെട്ടിടവും തകർച്ചയുടെ വക്കിൽ. പാലത്തി​െൻറ അടിയില്‍നിന്ന് കൂടുതലായി മണ്ണ് പോകുന്നത് കാരണം ഏത് നിമിഷവും കടലിലേക്ക്് പതിക്കാവുന്ന അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുമ്പത്തെ കടലാക്രമണത്തില്‍ കടല്‍പ്പാലത്തി​െൻറ അടിഭാഗത്തിന് ഉൾപ്പെടെ സാരമായ കേടുപാട് സംഭവിച്ചിരുന്നു. തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തി​െൻറ നേതൃത്വത്തില്‍ 70 ലക്ഷം രൂപ മുടക്കി നവീകരണം നടക്കുന്നതി​െൻറ അവസാന ഘട്ടത്തിലാണ് കഴിഞ്ഞവർഷം പാലത്തി​െൻറ അടിഭാഗം കടലെടുത്തത്. എന്നാല്‍, പിന്നീട് നവീകരണം നടത്താൻ അധികൃതര്‍ തയാറായില്ല. അതാണ് ഇപ്പോൾ തകർച്ചക്ക് ആക്കം കൂട്ടിയത്. നിലവിൽ പാലത്തില്‍നിന്ന് 100 മീറ്ററോളം ദൂരത്തില്‍ കയര്‍കെട്ടി പൊലീസ് സന്ദർശകരെ ഉൾപ്പെടെ തടയുന്നുണ്ട്. 1947ല്‍ ചരക്കുകപ്പല്‍ ഇടിച്ച് അന്നത്തെ ഇരുമ്പുപാലം തകര്‍ന്നതിന് പകരമായാണ് 1956 ഒക്ടോബറില്‍ 1.10 കോടി രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം സ്ഥാപിച്ചത്. ഫീല്‍ഡ് റിസര്‍ച് കെട്ടിടത്തി​െൻറ പകുതിയോളമാണ് ഇപ്പോൾ തകര്‍ന്നത്. തുറമുഖ വകുപ്പി​െൻറ വാടക കെട്ടിടത്തിലാണ് നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തി​െൻറ മുകള്‍ഭാഗത്ത് കടലി​െൻറ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനുള്ള ഡെല്‍റ്റിങ് കാമകള്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അതും തകർച്ചയുടെ വക്കിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.