സ്കൂട്ടർ മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

കൊട്ടാരക്കര: ഇഞ്ചക്കാട് അമ്പലം ജങ്ഷനിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികനും തമിഴ്നാട് സ്വദേശിയുമായ യുവാവ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ എന്തല്ലൂർ നാച്ചിയാർപുരത്ത് സീനിപാണ്ടി തേവർ മകൻ എസ്. മുരുകേശൻ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഇഞ്ചക്കാട് അമ്പലം ജങ്ഷന് സമീപം ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലേക്ക് മറിയുകയും റോഡി​െൻറ മധ്യഭാഗത്തേക്ക് തെറിച്ചുവീണ ഇയാളുടെ തലയിലൂടെ പിന്നാലെ വന്ന കാർ കയറിയിറങ്ങുകയുമായിരുന്നു. കാർ നിർത്താതെ പോയി. നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കടമ്പനാട് അശ്വതി ഹോട്ടലിലെ ജീവനക്കാരനാണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.