സ്​റ്റുഡൻറ്​സ് പൊലീസ് കാഡറ്റ് പദ്ധതി പരമാവധി സ്‌കൂളുകളില്‍ നടപ്പാക്കും ^മുഖ്യമന്ത്രി

സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പദ്ധതി പരമാവധി സ്‌കൂളുകളില്‍ നടപ്പാക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: സാമ്പത്തികബാധ്യത ഒഴിവാക്കി പരമാവധി സ്‌കൂളുകളിൽ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പദ്ധതി നടപ്പാക്കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് സംസ്ഥാനതല വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍ കാഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രാജ്യത്തിന് സമ്മാനിച്ച അഭിമാനപദ്ധതിയാണ് സ്റ്റുഡൻറ്സ് പൊലീസ്. ഇപ്പോള്‍ 574 സ്‌കൂളുകളിലായി 50,000ത്തിലേറെ കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. പുതുതായി 100 സര്‍ക്കാര്‍ സ്‌കൂളുകളില്‍കൂടി ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ആദ്യപടിയായി 71 സ്‌കൂളുകളില്‍ എസ്.പി.സി യൂനിറ്റ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി അറുന്നൂറോളം കാഡറ്റുകളാണ് നാലാഞ്ചിറ സർവോദയ സ്കൂളിൽ നടന്ന സമ്മര്‍ക്യാമ്പില്‍ പരിശീലനം നേടിയത്. പരേഡില്‍ പങ്കെടുത്ത മികച്ച പ്ലാറ്റൂണുകള്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഐ.ജി പി. വിജയന്‍, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.