സമൂഹമാധ്യമ നിയന്ത്രണ ബിൽ കുട്ടിസഭ പാസാക്കി

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കാഡറ്റി​െൻറ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് സെക്രേട്ടറിയറ്റിലെ പഴയ നിയമസഭ ഹാൾ വീണ്ടും നിയമസഭയായി മാറി. എറണാകുളത്തുനിന്നുള്ള ഭവ്യ എസ്. നായർ ബിൽ അവതരിപ്പിച്ചു. തുടർന്ന് ബില്ലിേന്മൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളായി മാറിയ കുട്ടി പൊലീസുകാരുടെ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് സഭ സാക്ഷ്യംവഹിച്ചു. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം ഒരു വ്യക്തിയുടെ മാനസിക ശാരീരികാവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്നും നമ്മുടെ സാമൂഹിക ജീവിതത്തെയും മുഖാമുഖമുള്ള ആശയ വിനിമയത്തെയും ഇല്ലാതാക്കുമെന്നും എറണാകുളത്തുനിന്നുള്ള അഞ്ജന ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങൾവഴി തീവ്രവാദ പ്രസ്ഥാനങ്ങളും മറ്റും അവരുടെ ആശയപ്രചാരണങ്ങൾ നടത്തുന്നതായി തിരുവനന്തപുരത്തുനിന്നുള്ള അഫ്ന പറഞ്ഞു. തുടർന്ന് ബിൽ വോട്ടിനിട്ട് പാസാക്കി. തൃശൂരിൽനിന്നുള്ള സൂര്യഗായത്രി സ്പീക്കറായും പാലക്കാട് നിന്നുള്ള അഭിജിത്ത് പ്രതിപക്ഷ നേതാവായും ശോഭിച്ചു. നിയമസഭ സെക്രട്ടറി ബാബു പ്രകാശ് മോക് പാർലമ​െൻറ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഗൗരിദാസൻനായർ മോഡറേറ്ററായി. െഎ.ജി പി. വിജയ‍​െൻറ നേതൃത്വത്തിലായിരുന്നു മോക് അസംബ്ലി നടത്തിയത്. കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടൻറ് ആദിത്യ, സ്പെഷൽ ബ്രാഞ്ച് എ.സി.പി പ്രമോദ്കുമാർ, സി.പി.ഒമാരായ കെ.കെ. വിജുമോൻ, രഞ്ജിത് ദാമോദർ എന്നിവർ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.