സൗജന്യ ആസ്​ത്​മ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ മേയ് ഒന്നിന് സൗജന്യ ആസ്ത്മ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. രാവിലെ ഒമ്പത് മുതൽ 12 മണിവരെയാണ് ക്യാമ്പ്. പൾമണറി മെഡിസിൻ കൺസൾട്ടൻറുമാരായ ഡോ. സോഫിയ സലിം, ഡോ. അശ്വതി താഴക്കോട്ടുവളപ്പിൽ എന്നിവർ രോഗികളെ പരിശോധിക്കും. സൗജന്യ പൾമണറി ഫങ്ഷൻ ടെസ്റ്റും (പി.എഫ്.ടി) ഉണ്ടായിരിക്കും. പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2553055. ഭൗമദിനം ആചരിക്കും തിരുവനന്തപുരം: ലോക ദൗമദിനത്തോടനുബന്ധിച്ച് സ​െൻറർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തി​െൻറ സഹകരണത്തോടെ ഭൗമദിനം 2018 ആചരിക്കും. 28ന് ഉച്ചക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതുപ്രഭാഷണവും സംഘടിപ്പിക്കും. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് ക്വിസ് മത്സരം. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നാം വിഭാഗത്തിൽ പ്രൈമറി ക്ലാസ് വിദ്യാർഥികൾക്ക് പ്രകൃതി വിഭവങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാകും മത്സരം. ഊർജ സ്രോതസ്സുകളെ (പരമ്പരാഗതവും പരമ്പരാഗതമല്ലാതെയുമുള്ളവ) അടിസ്ഥാനമാക്കി ക്ലാസ് ആറ് മുതൽ 10 വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാം വിഭാഗത്തിലും 11, 12 ക്ലാസിലെ വിദ്യാർഥികൾക്ക് ആഗോളതാപനവും അതി​െൻറ പരിണിത ഫലങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാംവിഭാഗത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഓരോ ടീമിലും വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും cissaindia@gmail.com എന്ന ഇ-മെയിലിലോ 0471 2722151, 9895375211 എന്ന ടെലിഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.