അധ്യാപകരുടെ അവധിക്കാല പരിശീലന തീയതിയിൽ മാറ്റം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലന തീയതിയിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗം തീരുമാനിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം പ്രൈമറി സ്കൂൾ അധ്യാപകരുടെ പരിശീലനം ഏപ്രിൽ 23ന് പകരം 25നായിരിക്കും തുടങ്ങുക. 25 മുതൽ 28 വരെയും മേയ് മൂന്ന്, നാല്, അഞ്ച്, ഏഴ് തീയതികളിലുമായിരിക്കും ആദ്യഘട്ട പരിശീലനം. 28ന് പി.എസ്.സി പരീക്ഷ നടക്കുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പകരം 30നായിരിക്കും പരിശീലനം. മേയ് എട്ട് മുതൽ 11വരെയും 14 മുതൽ 17 വരെയുമായി രണ്ടാംഘട്ട പരിശീലനവും നടക്കും. അധ്യാപകർക്ക് ജില്ല മാറി പരിശീലനത്തിൽ പെങ്കടുക്കാനും അനുമതി നൽകിയിട്ടുണ്ട്. ഹൈസ്കൂൾ അധ്യാപകർക്ക് മേയ് ഒമ്പത് മുതൽ 14വരെയാണ് ആദ്യഘട്ട വിഷയാധിഷ്ഠിത പരിശീലനം. മേയ് 21 മുതൽ 24വരെ രണ്ടാം ഘട്ടവും 25 മുതൽ 29വരെ മൂന്നാം ഘട്ട പരിശീലനവും നടക്കും. ഏപ്രിൽ 28, 30, മേയ് രണ്ട്, മൂന്ന് തീയതികളിലായി െഎ.ടി പരിശീലനത്തി​െൻറ ആദ്യഘട്ടം നടക്കും. മേയ് നാല് മുതൽ എട്ട് വരെ രണ്ടാം ഘട്ടവും ഒമ്പത് മുതൽ 14വരെ മൂന്നാം ഘട്ടവും 16 മുതൽ 19 വരെ നാലാം ഘട്ടവും 21 മുതൽ 24വരെ അഞ്ചാം ഘട്ട പരിശീലനവും നടക്കും. െഎ.ടി പരിശീലനം പൂർത്തിയാക്കിയവരാണ് വിഷയാധിഷ്ഠിത പരിശീലനത്തിൽ പെങ്കടുക്കേണ്ടത്. യോഗത്തിൽ അഡീഷനൽ ഡയറക്ടർ ജിമ്മി കെ. ജോസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണൻ, എം. സലാഹുദീൻ, എൻ. ശ്രീകുമാർ, ജയിംസ് കുര്യൻ, ഇടവം ഖാലിദ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.