എണ്ണവില വർധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം ^കോടിയേരി

എണ്ണവില വർധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം -കോടിയേരി തിരുവനന്തപുരം: പെട്രോള്‍-, ഡീസല്‍ വില വര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പെട്രോളി​െൻറയും ഡീസലിേൻറയും വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്‌. എണ്ണവില വർധന രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള െചലവ്‌ കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഇതു സാധാരണക്കാര​െൻറ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. യു.പി.എ ഭരണകാലത്ത്‌ എണ്ണക്കമ്പിനികള്‍ക്ക്‌ വില വര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടിയാണ്‌ ബി.ജെ.പി. എന്നാല്‍, ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക്‌ ദിനംപ്രതി വില വർധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ്‌ ചെയ്‌തത്. വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണവില വർധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.