കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഹര്‍ത്താല്‍ പൂർണം

കാട്ടാക്കട: വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് . വെള്ളനാട്- ആര്യനാട്- ചെറ്റച്ചൽ റോഡ് പണിയുടെ ഭാഗമായി വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കരിങ്കല്‍ ഭിത്തി ഇടിച്ചതിന് നേതൃത്വം നല്‍കിയതിനാണ് ആര്യനാട് പൊലീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ്, -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ ഉപരോധം തീര്‍ത്തു. തുടര്‍ന്ന് സർവിസുകള്‍ നിലച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിപ്പോക്ക് മുന്നില്‍ ഉപരോധം തീര്‍ത്തതോടെ പൊലീസെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നാല്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ സ്റ്റേഷനില്‍ കയറ്റാനുള്ള പൊലീസി​െൻറ ശ്രമം നേരിയ വാക്കേറ്റത്തില്‍ കലാശിച്ചു. ഇതിനിടെ ശബരീനാഥന്‍ എം.എല്‍.എ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആര്‍. ബൈജു, പൊന്നെടുത്തകുഴി സത്യദാസ് എന്നിവര്‍ പൊലീസ് ഇന്‍സ്പെക്ടറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചക്കൊടുവില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്നായി. എന്നാല്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ പടിക്കല്‍തന്നെ കുത്തിയിരുന്നു. വൈകീട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിക്ക് കോടതി ജാമ്യം അനുവദിച്ചശേഷമാണ് പ്രവര്‍ത്തകരും നേതാക്കളും കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ വിട്ടത്. വെള്ളനാട്- ചെറ്റച്ചൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഏറ്റെടുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം അനുസരിച്ച് വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഡിപ്പോ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് സ്ഥലത്തെത്തിയാണ് എക്സ്കവേറ്റർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് ജനകീയപ്രതിഷേധം തുടങ്ങിയത്. 42 കോടി രൂപ മുടക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേെക്കത്തി. വെള്ളനാട് ഡിപ്പോക്ക് സമീപത്തെ റോഡിലാണ് ഇപ്പോള്‍ പണികൾ മുടങ്ങിക്കിടക്കുന്നത്. ഇതിനാൽ ഈ ഭാഗത്തെ പുറേമ്പാക്ക് ഭൂമി ഏറ്റെടുത്ത് നൽകാനാണ് ശ്രമിച്ചത്. ഡിപ്പോക്ക് മുന്നിൽ പണി തുടങ്ങിയതോടെ ഡിപ്പോ അധികൃതർ ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.