വിദേശവനിതയുടെ മരണം: പൊലീസ്​ വീഴ്ചവരുത്തി^ ചെന്നിത്തല

വിദേശവനിതയുടെ മരണം: പൊലീസ് വീഴ്ചവരുത്തി- ചെന്നിത്തല തിരുവനന്തപുരം: വിദേശവനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പൊലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നിട്ടും കഴിഞ്ഞില്ലെന്നതും അപമാനകരമാണ്. ഡി.ജി.പി വളരെ മോശമായി പ്രതികരിച്ചെന്നാണ് ആരോപണം. ഒരു വിദേശ വനിതക്കുണ്ടായ ഈ ദുരന്തം ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണ്. പൊലീസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ലിഗയെ ജീവനോടെ കണ്ടെത്താമായിരുന്നു. ഇനിയെങ്കിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.