ഇളമ്പള്ളൂർ പത്താമുദയം സമാപിച്ചു

കുണ്ടറ: ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രത്തിലെ പത്താമുദയമഹോത്സവം വർണപ്പകിട്ടാർന്ന കെട്ടുകാഴ്ചയോടെ സമാപിച്ചു. പുലർച്ച അഞ്ചിന് ഗണപതിഹോമത്തോടെ ക്ഷേത്രാരാധന ആരംഭിച്ചു. ഏഴിന് ഭക്തിഗാനസുധയും ഒമ്പതിന് സമൂഹസദ്യയും 10.30ന് ഓട്ടൻതുളളലും നടന്നു. 4.30ന് ആരംഭിച്ച കെട്ടുകാഴ്ചയിൽ നെടുംകുതിരകളും വണ്ടികുതിരകളും ചെണ്ടമേളവും തെയ്യവും അമ്മൻകുടവും ആനകളും പെങ്കടുത്തു. രാത്രി 7.30ന് ദീപാരാധനക്കു ശേഷം ഉത്സവം കൊടിയിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.