ഗ്രാമീണ ഗവേഷക സംഗമം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ അസംഘടിത ഗവേഷകർക്കായി മേയ് 14, 15,16 തിയതികളിൽ വയനാട്ടിൽ നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ പെങ്കടുക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കേരള ശാസ്ത്രസാേങ്കതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന സംഗമം കൽപ്പറ്റ സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിലാണ് നടക്കുന്നത്. ഏറ്റവും മികച്ച ഗ്രാമീണ കണ്ടെത്തലിന് 30,000 രൂപയുടെ പ്രത്യേക അവാർഡും മറ്റ് മൂന്ന് പേർക്ക് 25000 രൂപ വീതവും നൽകും.- മറ്റ് ഗ്രാമീണ കണ്ടെത്തലുകൾക്ക് 5000 രൂപവീതവും രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾക്ക് 10000 രൂപവീതമുള്ള പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.- ഗ്രാമീണ ഗവേഷകരെയും സാേങ്കതിക വിദഗ്ധരേയും പ്രോത്സാഹിപ്പിക്കുക, കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.- വയനാട് ഒഴികെയുള്ള ജില്ലകളിലുള്ളവർക്ക് താമസസൗകര്യവുമുണ്ട്. ഏപ്രിൽ 25 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. വിശദവിവരങ്ങൾ www.kscste.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9496205785.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.