കിണർ സംരക്ഷിക്കാൻ ശ്രമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊല്ലം: ദേശീയപാതയുടെ നിർമാണത്തിന് ഏറ്റെടുത്ത സ്ഥലത്തുള്ള കിണറി​െൻറ ഏതാനും ഭാഗമെങ്കിലും സംരക്ഷിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. തൃക്കടവൂർ കിണറുവിള വീട്ടിൽ മേരി ജോസഫി​െൻറ കിണർ ദേശീയപാത നിർമാണത്തിനുവേണ്ടിയാണ് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തത്. നിരവധി ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് കിണറായി മാറിയിട്ടുള്ളതെന്നും അത് മൂടുന്നത് ശരിയല്ലെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയായ മേരിജോസഫി​െൻറ കുടുംബത്തി​െൻറ വകയായിരുന്നു കിണർ. പരാതിക്കാരി കുടിക്കാനും പാചകത്തിനും വെള്ളമെടുക്കുന്നത് ഇൗ കിണറിൽനിന്നാണ്. കമീഷൻ പൊതുമരാമത്ത്, നഗരസഭാ അധികൃതരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കിണറിലെ വെള്ളം ഉപയോഗ യോഗ്യമാണെന്ന് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊതുമരാമത്ത് ദേശീയപാതാവിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ കിണർ ദേശീയപാതാ പദ്ധതിയുടെ പരിധിക്കുള്ളിലാണെന്ന് പറയുന്നു. പൊതുജനങ്ങളുടെ സഞ്ചാരത്തിനും സുരക്ഷക്കും കിണർ അപകടകരമാണ്. കിണറിനുൾപ്പെടെ പരതിക്കാരി നഷ്ടപരിഹാരം കൈപ്പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പൊതുസുരക്ഷക്ക് കിണർ ഇപ്പോൾ ഭീഷണിയാണെന്ന റിപ്പോർട്ട് അവഗണിക്കാനാവില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കൊട്ടാരക്കര സിറ്റിങ് ഇന്ന് കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ ചൊവ്വാഴ്ച രാവിലെ 10.30ന് കൊട്ടാരക്കര പൊതുമരാമത്ത് െറസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. ജില്ലതല ഹജ്ജ് പഠന ക്യാമ്പ് സമാപിച്ചു ശാസ്താംകോട്ട: ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലതല ഹജ്ജ് പഠന ക്യാമ്പ് സമാപിച്ചു. ഐ.സി.എസ് താജുൽ ഉലമാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്. മുഹമ്മദ് നൗഫൽ മൗലവി അധ്യക്ഷത വഹിച്ചു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ. ഹാഷിം മന്നാനി എന്നിവർ നേതൃത്വം നൽകി. പി.കെ. ബാദ്ഷാ സഖാഫി, ഖലീൽ റഹ്മാൻ തങ്ങൾ, സഈദ് ഫൈസി, എസ്. സിദ്ദീഖ് സഖാഫി, എച്ച്. ഖാദർകുട്ടി, എ. യുനുസ് ദാരിമി, കെ.എം. അബൂബക്കർ മുസ്ലിയാർ, എം. ശംസുദ്ദീൻ മൗലവി, വൈ.എ. സമദ്, എ.ജെ. അസ്‌ലം, സദ്ദാം മുസ്ലിയാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.