ഉഷാലയം ശിവരാജൻ ജനറൽ സെക്രട്ടറി

കൊല്ലം: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി ഉഷാലയം ശിവരാജനെ തെരഞ്ഞെടുത്തു. നാലു വർഷമായി പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായി പ്രവർത്തിച്ചുവരുകയാണ്. 1985ൽ യൂത്ത് ഫ്രണ്ട് വാർഡ് സെക്രട്ടറി മുതൽ നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ല പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീനിലകളിലും കേരള കോൺഗ്രസ് (എം) കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡൻറ്, കൊല്ലം ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, പടിഞ്ഞാറേ കല്ലട സർവിസ് സഹകരണ ബാങ്ക് ഡയറ്കടർ, നിയമസഭാ ചീഫ് വിപ്പി​െൻറ പേഴ്സനൽ അസിസ്റ്റൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റെഡ് േക്രാസ് സൊസൈറ്റിയുടെ ലൈഫ് മെംബറും 17 വർഷമായി കെ.പി.എം.എസി​െൻറ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. പത്താമുദയ ഉത്സവം സമാപിച്ചു (ചിത്രം) കാവനാട്: മുളങ്കാടകം ദേവീക്ഷേത്രം, വിഷ്ണത്തുകാവ് ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലെ പത്താമുദയ ഉത്സവം സമാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മുളങ്കാടകം ദേവീക്ഷേത്രത്തിൽ വർണാഭമായ കെട്ടു കാഴ്ച നടന്നു. കെട്ട് കുതിരകളും ഫ്ലോട്ടുകളും കെട്ടുകാഴ്ചക്ക് അകമ്പടിയേകി. രാത്രി ആരംഭിച്ച ഗരുഡൻതൂക്കം പുലർച്ചയാണ് സമാപിച്ചത്. വിഷ്ണത്തുകാവ് ഭഗവതീ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവസമാപന ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ഗജവീരന്മാർ അണിനിരന്ന കെട്ടുകാഴ്ച അരങ്ങേറി. നെടുംകുതിരയും ഫ്ലോട്ടുകളും പഞ്ചാരിമേളവും കെട്ടുകാഴ്ചക്ക് മികവേകി. രാത്രി ഗാനമേളയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.