ജൈവ പച്ചക്കറി വിളവെടുത്തു

കരുനാഗപ്പള്ളി: സി.പി.ഐ ദേശീയസമ്മേളനത്തി​െൻറ ഭാഗമായി എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനം നിർവഹിച്ചു. ശാസ്താംനട ക്ഷേത്രത്തിന് സമീപമുള്ള താമരശ്ശേരിയിൽ വീടി​െൻറ ഒരേക്കറോളം പുരയിടത്തിലായിരുന്നു കൃഷി. സമ്മേളനത്തിന് എത്തിച്ചേരുന്ന പ്രതിനിധികൾക്കുള്ള ഭക്ഷണത്തിനാവശ്യമായ വിഭവസമാഹരണത്തി​െൻറ ഭാഗമായി ഭക്ഷണ കമ്മിറ്റി ചെയർമാൻ ആർ. രാമന്ദ്രൻ എം.എൽ.എ പച്ചക്കറി ഏറ്റുവാങ്ങി. എ.ഐ.വൈ എഫ് മണ്ഡലം പ്രസിഡൻറ് അനീഷ് ദേവരാജ് അധ്യക്ഷത വഹിച്ചു. സി.പിഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. താര, ജില്ലാ കമ്മിറ്റിയംഗം കടത്തൂർ മൺസൂർ, ജില്ലാ എക്‌സിക്യൂട്ടിവംഗം നിസാം കൊട്ടിലിൽ, ആർ. രവി, കൗൺസിലർ വസുമതി രാധാകൃഷ്ണൻ, നേതാക്കളായ ജിപിൻദാസ്, അനന്തു എസ്. പോച്ചയിൽ സി.എസ്. വിഷ്ണു, സജിതാപ്രസന്നൻ, ബാദുഷാ, അജുകൃഷ്ണൻ, ഷിഹാൻ ബഷി, ആർ. ബിനു, ആർ. ബൈജു അജയ്, നിസാം എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആർ. ശരവണൻ സ്വാഗതവും ശാന്തിലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.