ലിഗയുടെ മരണം: അന്വേഷണം പൊലീസിന്​ വലിയ വെല്ലുവിളി ^ഡി.ജി.പി

ലിഗയുടെ മരണം: അന്വേഷണം പൊലീസിന് വലിയ വെല്ലുവിളി -ഡി.ജി.പി തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വിദഗ്ധ മെഡിക്കല്‍ സംഘത്തി​െൻറ അഭിപ്രായത്തിനുശേഷം മാത്രമേ അന്തിമനിഗമനത്തിലെത്തൂ. മരണം സംബന്ധിച്ച ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഒരുദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാനാവില്ല. വിദേശിയാണ് മരിച്ചത്. അതിനാൽ തന്നെ ഏറെ ഗൗരവത്തോടെയാണ് കേസ് കാണുന്നത്. പൊലീസിന് ഇൗ കേസ് വലിയ വെല്ലുവിളിയും അഭിമാനപ്രശ്നവുമാണ്. ഏറ്റവുംമികച്ച ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. അന്വേഷണ വസ്തുതകൾ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ഐ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. മുന്‍വിധിയോടെ പ്രതികരിക്കാനില്ലെന്നും ഡി.ജി.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.