കട്ടികൂടിയ പാൽ 'മിൽമ റിച്ച് സ്​പെഷൽ' വിപണിയിലിറക്കി

കൊല്ലം: മിൽമ റിച്ച് സ്പെഷൽ എന്ന പേരിൽ കട്ടികൂടിയ പാൽ മിൽമ ജില്ലയിൽ വിപണിയിലെത്തിക്കുന്നു. 3.8 ശതമാനം കൊഴുപ്പും 9.0 കൊഴുപ്പിതര ഖരപദാർഥങ്ങളും അടങ്ങിയ മിൽമ റിച്ച് സ്പെഷൽ 500 മില്ലി പാക്കറ്റ് 24 രൂപ നിരക്കിൽ ലഭിക്കും. കൊഴുപ്പും കൊഴുപ്പിതര ഖരപദാർഥങ്ങളും കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ കുറച്ചുപാലിൽനിന്ന് കൂടുതൽ ചായയും കാപ്പിയും തയാറാക്കാമെന്നതാണ് ഇതി​െൻറ മെച്ചമെന്ന് മിൽമ തിരുവനന്തപുരം ചെയർമാൻ കല്ലട രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അളവിൽ കൊഴുപ്പ്, മാംസ്യം, കാൽസ്യം മറ്റ് ധാതു ലവണങ്ങൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് അധിക പോഷണം ലഭിക്കും. സ്വാഭാവിക പാടചൂടൽ പ്രക്രിയ നിലനിൽക്കുന്നതിനാൽ നറുംപാലി​െൻറ നൈസർഗികത നിലനിർത്താനും പാലിൽനിന്നും തൈര് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കൂടുതൽ സ്വാദോടെ തയാറാക്കാനും ഉത്തമമായിരിക്കും. മിൽമ റിച്ച് സ്പെഷലി​െൻറ വിപണന ഉദ്ഘാടനം ഡോ. ഉമാമോഹൻദാസിന് കവർ പാൽ നൽകി കല്ലട രമേശ് നിർവഹിച്ചു. ബോർഡ് അംഗങ്ങളായ സദാശിവൻ പിള്ള, കരുമാടി മുരളി, രാജശേഖരൻ, വേണുഗോപാല കുറുപ്പ്, അയ്യപ്പൻ നായർ, ഗീത, സുശീല, കൊല്ലം ഡയറി മാനേജിങ് ഡയറക്ടർ സുരേഷ് ചന്ദ്രൻ, മാനേജർ സുരേഷ് ചന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.