വനശ്രീ മണല്‍ വിതരണം; അപേക്ഷിക്കാൻ അവസരം

കൊല്ലം: കുളത്തൂപ്പുഴയിലെ വനശ്രീ ഡിപ്പോയില്‍ ഗാര്‍ഹിക ആവശ്യത്തിന് ആറ്റുമണല്‍ വിതരണം ചെയ്യുന്നതിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. കൊല്ലം ജില്ലയിലെയും നെടുമങ്ങാട് താലൂക്കിലെയും വീട് നിര്‍മാണത്തിനും നവീകരണത്തിനുമാണ് മണല്‍ ലഭിക്കുക. എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ അഞ്ച് ഘനമീറ്റര്‍ അടങ്ങുന്ന ഒരു ലോഡിന് എല്ലാ നികുതികളും ഉള്‍പ്പെടെ 22,225 രൂപയും സര്‍ക്കാര്‍ സഹായത്തോടെ വീട് നിര്‍മിക്കുന്ന ബി.പി.എല്‍ വിഭാഗക്കാര്‍ 12,425 രൂപയുമാണ് നല്‍കേണ്ടത്. www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ vanasree sand എന്ന ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, കെട്ടിട നിര്‍മാണ അനുമതി രേഖ, വീടി​െൻറ അംഗീകൃത പ്ലാന്‍, എൻജിനീയര്‍ സാക്ഷ്യപ്പെടുത്തിയ മണലി​െൻറ ആവശ്യകതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിച്ച രേഖകളുടെ പകര്‍പ്പുകൂടി സമര്‍പ്പിക്കണം. അപേക്ഷകന് തത്സമയം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാം. അര്‍ഹതയനുസരിച്ച് ഒരു ഘനമീറ്റര്‍ മുതല്‍ 10 ഘനമീറ്റര്‍ വരെ മണല്‍ ലഭിക്കും. അപേക്ഷയില്‍ റേഷന്‍ കാര്‍ഡി​െൻറ വിവരം കാണിക്കേണ്ടതും അസ്സല്‍ കാര്‍ഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസല്‍ പതിപ്പിച്ച് വാങ്ങേണ്ടതുമാണ്. ഫോൺ: 0475-2317827. ഭൗമദിനം ആചരിച്ചു കൊല്ലം: പ്രകൃതി സൗഹൃദത്തില്‍ അധിഷ്ഠിതമായ വികസന പ്രക്രിയക്ക് മുന്‍തൂക്കം നല്‍കണമെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റൻഷന്‍ വിഭാഗം സംഘടിപ്പിച്ച ജില്ലാതല ഭൗമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണങ്ങളുടെ സന്ദേശം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ യുവതലമുറ തയാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൗണ്‍സിലര്‍ എസ്. സതീഷ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ആര്‍. കൃഷ്ണകുമാര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ജ്യോതി, കൃഷി ഓഫിസര്‍ എസ്. അര്‍ച്ചന, എം. സദാശിവന്‍പിള്ള, എന്‍. കനകരാജ്, ജെ. ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പരിസ്ഥിതി ക്ലാസും സിനിമാ പ്രദര്‍ശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.