ദേശീയപാതയിൽ മരം ഒടിഞ്ഞുവീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊട്ടിയം: ദേശീയപാതയിൽ ഉമയനല്ലൂരിൽ മരം ഒടിഞ്ഞുവീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഒരു ബൈക്ക് യാത്രക്കാരനും രണ്ട് ബസുകളുമാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെ ഉമയനല്ലൂർ പുത്തൻപുരയിൽ ഫർണിച്ചറിനടുത്തായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തൊട്ടുമുന്നിലേക്കാണ് മരം വീണത്. ഡ്രൈവറുടെ സമയോചിത ഇടപെടൽമൂലമാണ് മരം ബസിന് മുകളിലേക്ക് വീഴാതിരുന്നത്. എതിർഭാഗത്ത് സ്വകാര്യ ബസുമുണ്ടായിരുന്നു. മരം വീഴുന്ന സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെതുടർന്ന് അൽപനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഉടൻതന്നെ മരച്ചില്ലകൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. സംവരണം അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും ജീവൻ നൽകി പോരാടും -തുറവൂർ സുരേഷ് കൊല്ലം: പട്ടികവിഭാഗങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച സംവരണത്തെയും പരിരക്ഷകളെയും നിയമനിർമാണംമൂലവും കോടതിവിധികൾമൂലവും അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും ജീവൻ നൽകി പോരാടുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പറഞ്ഞു. കേരള പുലയർമഹാസഭ 47ാമത് കൊല്ലം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പെങ്ങുമില്ലാത്തവിധം പീഡനങ്ങളും അതിക്രമങ്ങളുമാണ് ദിനംപ്രതി ഇന്ത്യയിലെ പട്ടികവിഭാഗങ്ങൾക്കുമേൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സമസ്തമേഖലയിലും പ്രതിരോധിക്കാൻ പട്ടികവിഭാഗജനങ്ങൾ ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് തട്ടാശ്ശേരി രാജൻ അധ്യക്ഷതവഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ്, കെ.പി.സി.സി നിർവാഹകസമിതിയംഗം സി.ആർ. നജീബ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ജനാർദൻ പുലയൻ, കെ.കെ. അർജുനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ഐ. പ്രകാശ്, കൈതക്കോട് ശശിധരൻ, മുളവന മോഹനൻ, രാജു തിരുമുല്ലവാരം, കെ.ജി. ശിവാനന്ദൻ, ഗ്രാമപഞ്ചായത്ത് അംഗം ആശാ ബിജു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. ശിവദാസൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല അസി. സെക്രട്ടറി ചിറ്റയം രാമചന്ദ്രൻ പ്രമേയവും അസി. സെക്രട്ടറി ശൂരനാട് പി. ശിവൻ ഭാവിപരിപാടി അവതരണവും നിർവഹിച്ചു. ജില്ലയിലെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും മുതിർന്ന സഭാ നേതാക്കളെയും ആദരിക്കുകയും ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കരവാളൂർ വിജയൻ സ്വാഗതവും പത്തനാപുരം യൂനിയൻ ട്രഷറർ മിനി ലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.