മത്സ്യത്തൊഴിലാളികൾക്ക്​ മത്സ്യം ലഭിച്ചില്ല

കൊട്ടിയം: കടൽകയറ്റത്തിനിടെ അന്നത്തിനുള്ള വകതേടി കടലിൽ പോയ മത്സ്യത്തൊഴിലാളിക്ക് നിരാശയായിരുന്നു ഫലം. വലയിൽ മത്സ്യത്തിന് പകരം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളുമാണ് ഉണ്ടായിരുന്നത്. വീട്ടാവശ്യത്തിനുള്ള മത്സ്യംപോലും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് ആദിച്ചമൺ തോപ്പിനടുത്ത് കരയടുപ്പിച്ച് ഇട്ട വലയിലാണ് മത്സ്യത്തിന് പകരം മാലിന്യം ലഭിച്ചത്. വാഹനം ഉപയോഗിക്കുന്നവർ റോഡ് സംസ്കാരമുള്ളവരാവണം -എം.എൽ.എ (ചിത്രം) കരുനാഗപ്പള്ളി: റോഡ് ഉപയോഗിക്കുന്ന മുഴുവൻ ആളുകളും റോഡ് സംസ്കാരത്തെ കുറിച്ച് ബോധവാന്മാരാകണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ. ദേശീയറോഡ് സുരക്ഷാവാരം ആചരിക്കുന്നതി​െൻറ ഭാഗമായി കരുനാഗപ്പള്ളി സബ് ആർ.ടി.ഒ ഓഫിസ് സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ചിറ്റുമൂല ഓപൺ എയർ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ല റോഡ് സംസ്കാരം വളർത്തിയെടുത്താൽ മാത്രമേ അപകടങ്ങളിൽനിന്ന് മുക്തമാകാൻ കഴിയൂവെന്നും 50 ശതമാനവും വാഹനാപകടവും ഉപയോഗിക്കുന്നവരുടെ അശ്രദ്ധകൊണ്ടാണന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ആർ.ടി.ഒ ആർ. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. മുതിർന്ന ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാരെ കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള ആദരിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി ഇരുചക്രവാഹന ഡ്രൈവർമാർക്കുള്ള സൗജന്യ ഹെൽമറ്റ് വിതരണവും ആർ.ടി.ഒ തുളസീധരൻ പിള്ള നിർവഹിച്ചു. റോഡ് സുരക്ഷ സത്യവാചകം എം.വി.ഐ എം. ഷെരീഫ് സത്യവാചകം ചെല്ലി കൊടുത്തു. ചടങ്ങിൽ കുമ്പളത്ത് രാജേന്ദ്രൻ, നൈസാം എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ജോയൻറ് ആർ.ടി.ഒ കെ. അജിത്കുമാർ സ്വാഗതവും എ.എം.വി ഐ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായി കരുനാഗപ്പള്ളി ജോയൻറ് ആർ.ടി.ഒ ജനഹൃദയങ്ങളിലേക്ക് എന്ന തലകെട്ടിൽ റോഡ് സുരക്ഷാ സ്ലാൻസ്, ക്വിസ് പ്രോഗ്രാം, സൗജന്യ ഹെൽമറ്റ് വിതരണം, ബോധവത്കരണ ക്ലാസ്, ലേണേഴ്സ് ബോധവത്കരണം നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ നടക്കും. 30ന് കുന്നത്തൂരിലാണ് സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.