പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം തുടങ്ങി

പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയുടെ നവീകരണജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഡിപ്പോയുടെ പ്രവർത്തനം തൽക്കാലികമായി ചെമ്മന്തൂർ നഗരസഭ പ്രൈവറ്റ് ബസ്റ്റാൻഡിലേക്ക് മാറ്റി. ഗ്രൗണ്ട് പൂർണമായി കോൺക്രീറ്റ് ചെയ്ത് ഇൻറർലോക്ക് പാകൽ, പ്രവേശനകവാടം മോടിപിടിപ്പിക്കൽ, വനിത ജീവനക്കാർക്ക് റെസ്റ്റ് റൂം എന്നിവയാണ് പ്രധാന നിർമാണജോലികൾ. ഇതിനായി മന്ത്രി കെ. രാജുവി​െൻറ പ്രാദേശിക വികസനഫണ്ടിൽനിന്ന് 1.60 കോടി അനുവദിച്ചിരുന്നു. സ്റ്റാൻഡിൽ കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനായി മധ്യേയുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റും. ഗാരേജ് അടക്കം പ്രവർത്തിപ്പിക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. അതേസമയം ചെമ്മന്തൂർ ഡിപ്പോയിൽ മതിയായസൗകര്യം ഇല്ലാത്തത് കെ.എസ്.ആർ.ടി.സി ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. ഡിപ്പോ മാറ്റുമ്പോൾ ആവശ്യമുള്ള സൗകര്യം ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ ഇതുസംബന്ധിച്ച് മന്ത്രി കെ. രാജുവി​െൻറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിക്ക് 'നാക്' പുരസ്കാരം പുനലൂർ: നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (നാക്) പുരസ്കാരം പുനലൂർ താലൂക്ക് ആശുപത്രിക്ക്. 3000ത്തോളം ഗുണനിലവാര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം താലൂക്കാശുപത്രിക്ക് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദേശീയതല അസസ്മ​െൻറിൽ ദേശീയതലത്തിൽ 97 ശതമാനം മാർക്ക് വാങ്ങിയാണ് താലൂക്കാശുപത്രി ഈ നേട്ടം കൈവരിച്ചത്. ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ നടക്കുന്ന നാഷനൽ ക്വാളിറ്റി കൺെവൻഷനിൽ കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനികുമാർ ചൗ ബെയാണിൽനിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായും മറ്റു ജീവനക്കാരും ചേർന്ന് പുരസ്കാരം സ്വീകരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. പ്രമീള ഗുപ്ത അധ്യക്ഷയായിരുന്നു. പുതിയ നേട്ടം മുന്നോട്ടുള്ള പ്രയാണത്തിൽ പുനലൂരിനും താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും പുതിയ ഊർജമായിരിക്കുമെന്നും നേട്ടം കൈവരിക്കുന്നതിന് യത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും നഗരസഭ ചെയർമാൻ എം.എ. രാജഗോപാലും ആശുപത്രി സൂപ്രണ്ടും പറഞ്ഞു. സംസ്ഥാനത്തുനിന്ന് പുനലൂർ താലൂക്കാശുപത്രിയെകൂടാതെ എറണാകുളം ജനറൽ ആശുപത്രി, പാണ്ടപള്ളി പി.എച്ച്.സി, നാക്കിലകാട് പി.എച്ച്.സി, ചിറ്റാരിക്കൽ പി.എച്ച്്.സി എന്നിവക്കും കേന്ദ്ര പുരസ്കാരം ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.