കടൽക്ഷോഭം ശക്തം; 298 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുമെന്ന് ഇന്ത്യൻ നാഷനൽ സ​െൻറർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവിസ് (ഇൻകോയിസ്) മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ വലിപ്പമേറിയ തിരമാലകൾ ആഞ്ഞടിക്കുമെന്നും അതിനാൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും കനത്ത ജാഗ്രതപാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞദിവസങ്ങളിൽ തീരത്ത് ആഞ്ഞടിച്ച കടൽക്ഷോഭത്തിൽ 112 കുടുംബങ്ങളിൽനിന്നായി 298 പേരെ വിവിധ ദുരിതാശ്വാസകേന്ദ്രങ്ങളിൽ പാർപ്പിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നാലും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ ദുരിതാശ്വാസ കേന്ദ്രവുമാണ് തുറന്നത്. വലിയതുറ യു.പി.എസിൽ 26ഉം എൽ.പി.എസിൽ അഞ്ചും എഫ്.റ്റി.എസിൽ 17ഉം സ​െൻറ് ആൻറണീസ് സ്‌കൂളിൽ 32ഉം പേട്ട ബഡ്‌സ് സ്‌കൂളിൽ 25ഉം പോർട്ട് ഗോഡൗണിൽ ഏഴും കുടുംബങ്ങളാണുള്ളത്. അഞ്ചുതെങ്ങ് സ​െൻറ് ജോസഫ്‌സ് എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ 80 കുടുംബങ്ങളിലെ 197 പേരുണ്ട്. ഇവിടെ 80 വീടുകൾക്ക് നാശമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.