അരുവിക്കര കുപ്പിവെള്ളപദ്ധതി അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുത് ^ആനാവൂർ

അരുവിക്കര കുപ്പിവെള്ളപദ്ധതി അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുത് -ആനാവൂർ തിരുവനന്തപുരം: അരുവിക്കരയിൽ ജല അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതിക്ക് അനുമതിനിഷേധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറിയിറക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തന വിപുലീകരണത്തി​െൻറ ഭാഗമായി മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണിത്. 16 കോടി രൂപയോളം െചലവാക്കി 90 ശതമാനം നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉൽപാദനം തുടങ്ങാനിരിക്കെയാണ് അട്ടിമറിക്കുള്ള നീക്കം. ബഹുരാഷ്ട്ര കമ്പനികളെയും കുപ്പിവെള്ള ലോബികളെയും സഹായിക്കുന്ന നടപടിക്കെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിർമാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിക്കണമെന്നും ആനാവൂർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.