'ചെടിനടുക, ഒന്ന് നിങ്ങൾക്കും ഒന്ന് സമൂഹത്തിനും' കാമ്പയിന് തുടക്കമായി

തിരുവനന്തപുരം: മാജിക് നെസ്റ്റ് സമ്മർ ക്യാമ്പി​െൻറ ഭാഗമായി 'ചെടി നടുക ഒന്ന് നിങ്ങൾക്കും ഒന്ന് സമൂഹത്തിനും' കാമ്പയിന് തുടക്കമായി. കവയിത്രിയും പത്രപ്രവർത്തകയുമായ മീരാ നായർ കുട്ടികൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. ഒന്നരമാസത്തെ ക്യാമ്പി​െൻറ ഭാഗമായി കുട്ടികൾക്ക് നൽകുന്ന ചെടികളെ അവർ തന്നെ പരിപാലിക്കുകയും സമാപനത്തിൽ ഒരുചെടി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ഒരെണ്ണം പൊതുസ്ഥലത്ത് നടുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആക്കുളം ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന ക്യാമ്പിൽ സ്വിമ്മിങ്, യോഗ, കരാട്ടെ, തിയറ്റർ പ്ലേ, ഒറിഗാമി, േഡ്രായിങ്, പെയൻറിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, പബ്ലിക് സ്പീക്കിങ് എന്നിവയിൽ പരിശീലനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.