വർക്കല മണ്ഡലത്തിലെ രണ്ട്​ മേൽപാലങ്ങൾക്ക്​ കൂടി അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 39 റെയിൽവേ ലെവൽ േക്രാസുകളിൽ മേൽപാലം പണിയാൻ ഭരണാനുമതി ലഭിച്ചതിൽ വർക്കല പുന്നമൂട് മേൽപാലവും ഇടവ വെൺകുളം മേൽപാലവും ഉൾപ്പെട്ടതായി വി. ജോയി എം.എൽ.എ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ഇടവ മേൽപാലത്തിന് 37.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കേരള് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷൻ അെലെമ​െൻറ് തയാറാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വർക്കല നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇൗ രണ്ട് മേൽപാലങ്ങൾക്ക് അനുമതി ലഭിച്ചതോടെ യാഥാർഥ്യമാകുന്നത്. പുന്നമൂട് മേൽപാലത്തിന് 48.82 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇൗ മേൽപാലങ്ങളുടെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാകുന്നതിനും ജനറൽ ഡ്രോയിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായി തുക അനുവദിക്കപ്പെട്ടിട്ടുണ്ട്. പുന്നമൂട് മേൽപാലം വർക്കലയിൽനിന്നും അയിരൂർ, പാരിപ്പള്ളി ഭാഗത്ത് പോകുന്നവർക്ക് വലിയ അനുഗ്രഹമാകും. ഇടവ വെൺകുളം മേൽപാലം വിദ്യാർഥികൾക്കും നാട്ടുകാർക്കും കാപ്പിൽ ഭാഗത്തേക്ക് പോകുന്നവർക്കും ആശ്വാസമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.