പുരാരേഖാ സംരക്ഷണത്തിന് 15 കോടി അനുവദിച്ചു-- ^കടന്നപ്പള്ളി

പുരാരേഖാ സംരക്ഷണത്തിന് 15 കോടി അനുവദിച്ചു-- -കടന്നപ്പള്ളി തിരുവനന്തപുരം: താളിയോലകളും ചരിത്രരേഖകളും സംരക്ഷിക്കുന്നതിന് ആദ്യഗഡുവായി സര്‍ക്കാര്‍ പതിനഞ്ചുകോടി രൂപ അനുവദിെച്ചന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന എഴുത്താണി മധ്യവേനല്‍ അവധി ക്യാമ്പ് സെന്‍ട്രല്‍ ആര്‍കൈവ്‌സ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താളിയോലകളും താളിയോല ഗ്രന്ഥങ്ങളും നമ്മുടെ പൗരാണികതയുടെ ഭാഗമാണ്. അവ നശിക്കാതെ ശാസ്ത്രീയമായി സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് പുതിയ തലമുറ പരിചയപ്പെടണം. വിദ്യാലയങ്ങളില്‍ ഹെറിറ്റേജ് ക്ലബുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായർ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി. ബിജു, സെന്‍ട്രല്‍ ആര്‍കൈവ്‌സ് സൂപ്രണ്ട് എൽ. അനി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.