നഞ്ചൻകോട്​ പാത: കേരളത്തി​െൻറ കത്തിന്​ കർണാടക മറുപടി നൽകിയില്ല ^​മന്ത്രി സുധാകരൻ

നഞ്ചൻകോട് പാത: കേരളത്തി​െൻറ കത്തിന് കർണാടക മറുപടി നൽകിയില്ല -മന്ത്രി സുധാകരൻ തിരുവനന്തപുരം: നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയുടെ സർവേക്ക് അനുമതി തേടി കേരളം അയച്ച കത്തിന് കർണാടക സർക്കാർ മറുപടി നൽകിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. പാതക്ക് സംസ്ഥാന സർക്കാർ എതിരു നിൽക്കുെന്നന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു. പാത സർക്കാർ അട്ടിമറിക്കുെന്നന്ന് ആരോപിച്ച് പ്രദേശത്ത് ഉയർന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. കേരള റെയിൽ ഡെവലപ്മ​െൻറ് കോർപറേഷ​െൻറ നേതൃത്വത്തിൽ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികളിൽ ഒന്നാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത. കേരളത്തി​െൻറ റെയിൽവേ വികസനത്തിന് പൊതുവേയും മലപ്പുറം, വയനാട് ജില്ലകളുടെ വികസനത്തിന് പ്രത്യേകിച്ചും ഉപകാരപ്രദമാകുന്നതാണ് പദ്ധതി. ഇതിനായി ഡൽഹി മെേട്രാ റെയിൽ കോർപറേഷനെ സാധ്യതാ പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയതും എട്ട് കോടി ഇതിനായി അനുവദിക്കാൻ തീരുമാനിച്ചതും കർണാടക-കേരള ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയതും ഇൗ സർക്കാറാണ്. റിസർവ് വനങ്ങൾ, ബന്ദിപ്പൂർ ദേശീയ ഉദ്യാനം, കടുവ സങ്കേതം എന്നിവിടങ്ങളിലൂടെ പാത കടന്നുപോകുന്നതിനാൽ കേന്ദ്ര വനം--പരിസ്ഥിതി മന്ത്രാലയത്തിേൻറത് ഉൾെപ്പടെ ഏജൻസികളുടെ അനുമതി ആവശ്യമാണ്. വനത്തിനടിയിലൂടെയുള്ള ടണലിലൂടെ പാത സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ 1980ലെ വനസംരക്ഷണ നിയമത്തിന് വിധേയമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, നാഷനൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് സ്റ്റാൻഡിങ് കമ്മിറ്റി, ദേശീയ കടുവ സംരക്ഷണ അതോറിറ്റി എന്നിവയുടെ അനുവാദം ലഭിക്കേണ്ടതുണ്ട്. ആയതിന് ബന്ധപ്പെട്ട ഏജൻസി മുഖാന്തരം അപേക്ഷ സമർപ്പിച്ചാൽ കേന്ദ്ര വനം--പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ അയച്ചു കൊടുക്കാമെന്ന് അറിയിച്ച് കർണാടക വനം വകുപ്പ് സെക്രട്ടറി ജനപ്രതിനിധിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, ഒൗദ്യോഗികമായി സംസ്ഥാനത്തി​െൻറ കത്തിന് പ്രതികരണമൊന്നും കർണാടക നൽകിയിട്ടില്ലെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.