വാർഷികാഘോഷം

പോത്തൻകോട്: പോത്തൻകോട് ദാറുൽ ഉലൂം അറബിക് കോളജ് വിദ്യാർഥി സംഘടന നിബ്രാസുൽ ഫുസഹാ സാഹിത്യ സമാജത്തി​െൻറ 19ാം വാർഷികാഘോഷ പരിപാടികൾ 25 മുതൽ 29 വരെ ദാറുൽഉലൂം നഗറിൽ നടക്കും. 25ന് ഉദ്ഘാടന സമ്മേളനം നന്നാട്ടുകാവ് ചീഫ് ഇമാം മുഹമ്മദ് മീരാൻ ബാഖവി ഉദ്ഘാടനം ചെയ്യും. തുടർന്ന് ദാറുൽ ഉലൂം അറബിക് കോളജ് 40ാം വാർഷികസമ്മേളന പ്രഖ്യാപനവും മുഖ്യപ്രഭാഷണവും വി.പി. അബ്ദുറഹ്മാൻ ദാരിമി തങ്ങൾ ആട്ടീരി നിർവഹിക്കും. 26ന് വൈകിട്ട് ഏഴ് മുതൽ അബ്ദുൽ വഹാബ് നഇൗമിയുടെ പ്രഭാഷണം നടക്കും. 27, 28 തീയതികളിൽ വൈകീട്ട് ഏഴുമുതൽ മാഹിൻ മന്നാനി വെമ്പായത്തി​െൻറ പ്രഭാഷണവും നടക്കും. 29ന് വൈകീട്ട് ഏഴിന് സമാപന ദുആ സമ്മേളനം വർക്കല മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.