സൗജന്യ ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു

കാട്ടാക്കട: കണ്ടല സഹകരണ ആശുപത്രിയിൽ ആർ.എസ്.ബി.വൈ- ചിസ് സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്റ്റ് മാനേജർ ജെ.ടി. ബിജോയി മാസ്റ്റർ കാർഡ് കൈമാറി പദ്ധതി വിശദീകരിച്ചു. സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം ഒരു വർഷം 30,000 രൂപയുടെ സൗജന്യ ചികിത്സ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും എൻ. ഭാസുരാംഗൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.