ജസ്​റ്റിസ്​ സച്ചാറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്ക അവസ്ഥയിലേക്ക് തമസ്കരിക്കെപ്പട്ട ഇന്ത്യൻ മുസ്ലിംകളുടെ ജീവിതസാഹചര്യങ്ങളും അവസ്ഥകളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യു.പി.എ സർക്കാർ നിയോഗിച്ച ഉന്നതസമിതിയുടെ ചെയർമാനായിരുന്ന ജസ്റ്റിസ് സചീന്ദർ സച്ചാറി​െൻറ നിര്യാണത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന നിർവാഹക സമിതി അനുശോചിച്ചു. സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. പി. സിയാവുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ജോർജ് തോമസ് (വൈസ് പ്രസി.), മുബാറക്ക് (പാലക്കാട്), സണ്ണി കുരുവിള (ആലപ്പുഴ), നിസാർ ഒളവണ്ണ (കോഴിക്കോട്), റജി ജേക്കബ്, നാസർ മേഞ്ചരി, കളത്തറ ഷംസുദ്ദീൻ (തിരുവനന്തപുരം), സിദ്ദീഖ് (കണ്ണൂർ), പി. അഹമ്മദ് കുട്ടി, റജി ജോസഫ്, എം.കെ. ബീരാൻ, ഡോ. സെബാസ്റ്റ്യൻ, മുസ്തഫ, ഷാജി കുളനട, സാബു മാത്യു, നവാസ് റഷാദി, ഹംസകോയ, മൈക്കിൾ ജോൺ, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.