വധശിക്ഷ ബലാൽസംഗത്തിന്​ പരിഹാരമല്ല ^ തസ്​ലിമ നസ്​റിൻ

വധശിക്ഷ ബലാൽസംഗത്തിന് പരിഹാരമല്ല - തസ്ലിമ നസ്റിൻ തൃശൂർ: കുട്ടികളെ അടക്കം ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുകയെന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ. ഇത്തരക്കാെര ശിക്ഷക്കേണ്ടതില്ല എന്നല്ല മറിച്ച് വധശിക്ഷ മികച്ച ശിക്ഷ നടപടിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. െപൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ൈലഫ് പുസ് തകത്തി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ത​െൻറ ആത്മകഥയുടെ മൂന്നാംഭാഗമായ സ്പ്ലിറ്റ് എ ൈലഫ് പുസ്തകത്തിൽ നിന്നും വിവാദമായേക്കാവുന്ന ഒട്ടേറെ ഭാഗങ്ങൾ പെൻഗ്വിൻ എഡിറ്റ് ചെയ്തു നീക്കിയെന്ന് അവർ പറഞ്ഞു. ചിലരുടെ പേരുകൾ ഒഴിവാക്കി. വിവാദമായേക്കാവുന്ന ചിലഭാഗങ്ങൾ പ്രിൻറ് ചെയ്തില്ല. പുസ്തകം നിരോധിക്കാൻ ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ഒരു മുസ്ലിം സംഘടനയും രംഗത്തുവന്നിരുന്നില്ല. 25 ബുദ്ധിജീവികളാണ് ആദ്യം ത​െൻറ പുസ്തകത്തിനെതിരെ പ്രതികരിച്ചത്. പിന്നീട് വോട്ടിനായി ഇത് ഭരണകക്ഷി ഉപയോഗപ്പെടുത്തി. നേരത്തെ ചികിത്സ കുറിപ്പടി എഴുതിയ ഡോക്ടറായിരുന്നുെവങ്കിൽ ഇപ്പോൾ സമൂഹത്തിന് ചികിത്സ എഴുതുന്ന കുറിപ്പടികളാണ് ത​െൻറ രചനകളെന്ന് അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.