മേടത്തിരുവാതിര മഹോത്സവം ആറാ​േട്ടാടെ സമാപിച്ചു

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം ആറാേട്ടാടെ സമാപിച്ചു. രാവിലെ എട്ടരയോടെ മഹാദേവ​െൻറ ആറാട്ടും പത്തരയോടെ കൊടിയിറക്കവും നടന്നു. തന്ത്രി തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി വിഷ്ണുനമ്പൂതിരിയും കീഴ്ശാന്തി കൃഷ്ണകുമാറും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വൈകീട്ട് അഞ്ചോടെ മുത്തുമാരി അമ്മൻ കോവിലിൽനിന്ന് ഗജഘോഷയാത്രക്ക് തുടക്കമായി. ഇരുപതോളം ഗജവീരൻമാർ അണിനിരന്ന യാത്രയിൽ ഇരട്ടക്കാളയും ഗരുഡനും ഇരുന്നൂറടി ഉയരത്തിൽ ഹനുമാനും നിരന്നു. ഘോഷയാത്ര കാണാൻ നഗരപാതയിൽ വൻ ജനാവലിയാണ് എത്തിയത്. പുലമൺ ചുറ്റി ചന്തമുക്ക് കൊട്ടാരം റോഡ് വഴി പടിഞ്ഞാറ്റിൻകര ക്ഷേത്രംചുറ്റി ഘോഷയാത്ര സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.