ജനകീയ കൂട്ടായ്മയിലൂടെയേ ഫാഷിസ്​റ്റുകളെ തോല്‍പിക്കാനാവൂ ^പ്രേമചന്ദ്രന്‍ എം.പി

ജനകീയ കൂട്ടായ്മയിലൂടെയേ ഫാഷിസ്റ്റുകളെ തോല്‍പിക്കാനാവൂ -പ്രേമചന്ദ്രന്‍ എം.പി കൊല്ലം: രാജ്യത്ത് വര്‍ഗീയ ഫാഷിസം പിടിമുറുക്കുേമ്പാൾ മതേതര ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ അതിനെ ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കൂവെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഠ്വ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് ചിന്നക്കട ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് സലീം റഷാദി കുളപ്പാടം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് അന്‍സറുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സുല്‍ഫീക്കര്‍ സലാം, കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് ഇമാം മന്‍സൂര്‍ ഹുദവി, എ.കെ. അഷ്‌റഫ്, സമസ്ത നേതാക്കളായ മുഹ്‌സിന്‍ കോയ തങ്ങള്‍, അബ്ദുല്‍ ജവാദ് ബാഖവി, ഷാജഹാന്‍ കാശിഫി, ഷാജഹാന്‍ അമാനി, അബ്ദുല്‍ വാഹിദ് ദാരിമി, നിസാം കണ്ടത്തില്‍, സിയാദ് വലിയവീട്ടില്‍, അന്‍സാരി ചകിരിക്കട എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.