ഒന്നേകാൽകി​േലാ കഞ്ചാവുമായി യുവാവ്​ പിടിയിൽ

തിരുവനന്തപുരം: ഒന്നേകാൽകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉണ്ണി എന്ന ഉണ്ണിക്കൃഷ്ണനെയാണ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം മോഡൽ സ്കൂൾ ഭാഗത്ത്നിന്ന് നിരവധി ക്രിമിനൽ, സ്പിരിറ്റ്, കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറി​െൻറ തേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ കെ. അഭിലാഷ്, പ്രിവൻറിവ് ഓഫിസറായ വി.ജി. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടോണി, പ്രകാശ്, ശ്രീലാൽ അഭിലാഷ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.