നിയന്ത്രണംവിട്ട ബൈക്ക് പോസ്​റ്റിലിടിച്ചു: അപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകരായി അഗ്​നിശമനസേന

കോവളം: വെങ്ങാനൂർ ചാവടിനടയിൽ നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരപരിക്കേറ്റ രണ്ടുപേർക്ക് രക്ഷകരായി വിഴിഞ്ഞം അഗ്നിശമനസേന യൂനിറ്റ്. പെരിങ്ങമ്മല സ്വദേശി ഷിനു (25), ചാവടിനട സ്വദേശി വൈശാഖ് (29) എന്നിവർക്കാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെ വെള്ളായണി പൂക്കോട് ഭാഗത്ത് കിണറ്റിൽ ആടു വീണെന്ന വിവരമറിഞ്ഞ് രക്ഷിക്കാനായി പോകവെയാണ് റോഡരുകിൽ രക്തംവാർന്നുകിടന്ന യുവാക്കളെ സേനയുടെ ജീപ്പിൽ ആശുപത്രിയിലെത്തിച്ചത്. വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ച ഇരുവർക്കും പ്രാഥമികചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കളെ ആശുപത്രിയിലാക്കിയശേഷം പൂക്കോട് എത്തിയ സംഘം 40 അടിയോളം താഴ്ചയുള്ള കിണറ്റിൽവീണ ആടിനെയും രക്ഷിച്ചു. സ്റ്റേഷൻ ഒാഫിസർ ഗിൽബർട്ടി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.