വേനൽമഴ ക്യാമ്പ് സമാപിച്ചു

കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ബാലവേദി അവധിക്കാലക്യാമ്പ് 'വേനൽമഴ' നടന്നു. ഗവ. എൽ.പി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് മുളവന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സിന്ധുരാജേന്ദ്രൻ, കവി കുരീപ്പുഴ എ.എൻ. ഡൊമിനിക്ക്, ലൈബ്രറി സെക്രട്ടറി പി. പ്രശാന്ത്കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ, എക്സിക്യുട്ടീവ് അംഗം ജി. രാധാകൃഷ്ണൻ, ബാലവേദി സെക്രട്ടറി ശരണ്യ എസ്.ബി എന്നിവർ സംസാരിച്ചു. വിവിധവിഷയങ്ങളെ ആസ്പദമാക്കി കുണ്ടറ വേണൂസ് കോളജ് പ്രിൻസിപ്പൽ ആർ. വേണുഗോപാലപിള്ള, ആർട്ടിസ്റ്റ് ബൈജു പുനുക്കന്നൂർ, വി. കലാധരൻ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപനസമ്മേളനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോയൻറ് സെക്രട്ടറി ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. എസ്.ഡി. അനിൽരാജ് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.