മൊബൈൽ കടയിലെ മോഷണം: യുവാവ്​ അറസ്​റ്റിൽ

കരുനാഗപ്പള്ളി: വവ്വാക്കാവ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഇബിൻ കമ്യൂണിക്കേഷൻ എന്ന മൊബൈൽ ഷോപ്പിലെ പൂട്ട് തകർത്ത് മൊബൈൽ ഫോണും പണവും അപഹരിച്ച കേസിലെ പ്രതി കുലശേഖരപുരം ആദിനാട് പുത്തൻകണ്ടത്തിൽ അനന്ദുവിനെ (21) കരുനാഗപ്പള്ളി പൊലീസ്‌ അറസ്‌റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി, കൺസഷൻ കമ്പനിയിൽനിന്ന് രണ്ടരലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ആലുംകടവ് വലിയവളാലിൽ വടക്കതിൽ മഹേഷ് (20) ആണെന്നും പൊലീസ് പറഞ്ഞു. മഹേഷിൽനിന്ന് ലഭിച്ച സൂചനയാണ് കൂട്ടാളിയായ അനന്ദുവിനെ പിടികൂടാൻ സഹായമായത്. കേസന്വേഷണത്തി​െൻറ ഭാഗമായി പൊലീസ് റിമാൻഡിൽ കഴിയുന്ന മഹേഷിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് വേണ്ടി ഇരുപ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷനൽകുമെന്ന് പൊലീസ് പറഞ്ഞു. സി.ഐ രാജേഷ്കുമാർ, എസ്.ഐ ഉമറുൽ ഫാറൂഖ്‌, എ.എസ്.ഐ ഷാഫി, സീനിയർ പൊലീസ് ഓഫിസർ ഷാജിമോൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.