ഗതാഗതം നിരോധിച്ചു

ചവറ: മുസ്ലിം പള്ളി കുരിശുംമൂട് -അറയ്ക്കൽ ക്ഷേത്രം റോഡ്, സൊസൈറ്റി ജങ്ഷൻ, -നല്ലേഴത്ത് മുക്ക് റോഡുകളിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ 25 മുതൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. സൈനികന് വീട്ടുനമ്പർ നിഷേധിച്ച എൻജിനീയർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം പുനലൂർ: സൈനികന് വീട്ടുനമ്പർ നിഷേധിച്ച് വിവാദത്തിലായ നഗരസഭയിലെ എൻജിനീയറെ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റി. ചീഫ് എൻജിനീയറുടെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ജില്ലക്കാണ് ആരോപണ വിധേയനായ എൻജിനീയറെ മാറ്റിയത്. ഇതേ സംഭവത്തിൽ ആരോപണ വിധേയനായ മറ്റൊരു ജീവനക്കാരനെ രണ്ടാഴ്ച മുമ്പ് പത്തനംതിട്ട ജില്ലയിലേക്ക് മാറ്റിയിരുന്നു. ഉത്തർപ്രദേശിൽ ഇന്തോ-ടിബത്തൻ പൊലീസിൽ സേവനം അനുഷ്ഠിക്കുന്ന എം. ഹരികൃഷ്ണൻ പുനലൂർ നഗരസഭയിലെ തുേമ്പാട് വാർഡിൽ നിർമിച്ച വീടിനാണ് സാേങ്കതികത്വം ചൂണ്ടിക്കാട്ടി നമ്പർ നിഷേധിച്ചത്. നഗരസഭയിലെ രണ്ടു ജീവനക്കാർ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് നൽകാത്തതിനാലാണ് നമ്പർ നിഷേധിച്ചതെന്ന് ഹരികൃഷ്ണൻ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് വകുപ്പു മന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ, ഹരികൃഷ്ണൻ പ്രധാനമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.