ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന; 102 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബസ്സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, ഓഫിസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 102 പേര്‍ക്കെതിരെ കേസെടുത്തു. പാക്കറ്റുകളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് അനുസരിച്ചുള്ള പ്രഖ്യാപനം രേഖപ്പെടുത്താത്തതിന് 25 കേസുകളും പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ അധിക വില ഈടാക്കിയതിന് രണ്ട് കേസും നിശ്ചിത അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തിയതിന് 16 കേസുമെടുത്തു. മുദ്ര ചെയ്യാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്ക് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. 19 കേസുകളില്‍നിന്ന് 71,000 രൂപ പിഴ ഈടാക്കി. മറ്റുള്ളവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. മന്ത്രി പി. തിലോത്തമ​െൻറ നിർദേശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാർ, അസി. കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.