ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഒഴിവുകൾ

തിരുവനന്തപുരം: ജില്ലയിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഒഴിവുകളില്‍ 179 ദിവസത്തേക്ക് അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തി 60 വയസ്സ് പൂര്‍ത്തിയാക്കുന്നതുവരെ എന്ന നിബന്ധനയിൽ എല്‍.ഡി ക്ലര്‍ക്ക്, എൽ.ഡി ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റൻറ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.ഡി ക്ലർക്ക് 19, 950, എൽ.ഡി ടൈപ്പിസ്റ്റ് 19, 950, ഓഫിസ് അറ്റൻറൻറ് 17,325 എന്നിങ്ങനെയാണ് വേതനം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 വിലാസത്തില്‍ മേയ് 31 വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.